‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന് തവണയാണ് കരാറിൽ ഏർപ്പെട്ടത്. രണ്ട് തവണ കരാർ ലംഘിച്ചത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെന്ന് എഎഫ്എ.ആദ്യ കരാർ 2024 ഡിസംബർ 24ൽ ആയിരുന്നു. എന്നാൽ സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്യുകയായിരുന്നുവെന്ന് എഎഫ്എ വ്യക്തമാക്കുന്നു.

ബാക്കി തുക നൽകാത്തതാണ് കരാർ റദ്ദ് ചെയ്യാൻ കാരണം. നാല് മില്യൺ ഡോളർ അര്ജന്റീന നഷ്ടപരിഹാരം ചോദിച്ചിരുന്നു. പിഴവുകൾ പരിഹരിക്കാമെന്ന് അറിയിച്ച് സ്പോൺസർ വീണ്ടും എഎഫ്എയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2025 ആഗസ്റ്റ് 19ന് വീണ്ടും കരാറിൽ ഏർപ്പെട്ടു. ഒക്ടോബർ 3 ന് രണ്ടാമത്തെ കരാർ പ്രകാരം 5.5 മില്യയൺ ഡോളർ ബാക്കി തുക നൽകാനുള്ള സമയം കഴിഞ്ഞു. ഒക്ടോബർ 14 ലിയാൻഡ്രോ പീറ്റർസൻ കരാർ റദ്ദ് ചെയുന്നതായി നോട്ടീസ് അയക്കുകയായിരുന്നു.

സ്പോൺസർ തുടർച്ചയായി വീഴ്ച്ച വരുത്തിയെന്നും വിശ്വാസ വഞ്ചന നടത്തിയെന്നും കത്തിൽ പറയുന്നു. സഹിക്കാവുന്നതിലും അപ്പുറത്തായി കാര്യങ്ങൾ. കരാർ റദ്ദ് ചെയ്യുന്നുവെന്നും എഎഫ്എ അറിയിച്ചു. ഒക്ടോബർ 15ന് വീണ്ടും ടെർമിനേഷൻ നോട്ടീസ് അയക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ട് വരാനുള്ള നീക്കം അടിമുടി തട്ടിപ്പെന്നാണ് കായിക വകുപ്പിന്റെ റിപ്പോർട്ട്.

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം