‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

തനിക്കെതിരെ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജനാധിപത്യം ഇല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് കേസ് കൊടുക്കാമല്ലോ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കേസുമായി ചിലര്‍ നടക്കുന്നുണ്ട്. അവരുടെ വാലായാണ് ഗണേഷ് കുമാര്‍ സംസാരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. (g sukumaran nair replay to kb ganesh kumar)

അനധികൃതമായി ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാട് എന്‍എസ്എസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പത്മ കഫേയില്‍ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. സാധിക്കുമെങ്കില്‍ കേരളത്തിലുടനീളം കൂടുതല്‍ പത്മ കഫേകള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും വന്നാല്‍ മുഖത്ത് നോക്കാതെ കുനിഞ്ഞിരിക്കുന്നതാണ് സുകുമാരന്‍ നായരുടെ പതിവെന്ന ഗണേഷ് കുമാറിന്റെ പരിഹാസത്തിനും സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞു. ‘സ്ഥാനമാനങ്ങള്‍ നഷ്ടമായപ്പോഴല്ലേ ഇയാള്‍ ഇതെല്ലാം പറയുന്നത്. മുമ്പ് തോന്നിയില്ലല്ലോ. ഈ വ്യക്തി സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ. ഈ ആള്‍ക്ക് ഞാനായിട്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആ ആള്‍ എനിക്കൊരു ഗുണവും ചെയ്തിട്ടില്ല’. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ
  • September 26, 2026

കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സഹകരണത്തിലൂടെ സമൃദ്ധി എന്ന…

Continue reading
ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍
  • September 26, 2026

ആലപ്പുഴ: ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍. സുധാകരനെ കുറിച്ച് സംസാരിച്ച് കൂടുതല്‍ അവസരവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനവും നല്‍കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്റേത് പൂര്‍ണ്ണമായും അവസാനിപ്പിച്ച വിഷയമെന്നും ചൂണ്ടിക്കാട്ടി. തിരുത്തല്‍ രേഖ അടങ്ങിയ…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ