സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards 2026 today)

സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകരായ ബെന്നി ദയാല്‍, വേടന്‍, കെ എസ് ഹരിശങ്കര്‍, ഫെജോ, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയ സംഗീത പ്രതിഭകള്‍ ഒന്നിക്കുന്ന പരിപാടി സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ ഒരു വിരുന്നായിരിക്കും. എണ്ണമറ്റ സംഗീത നിമിഷങ്ങളും പുരസ്‌കാര തിളക്കങ്ങളും താരങ്ങളുടെ സാന്നിധ്യവും സംഗീതത്തിന്റെ ആഘോഷത്തിമിര്‍പ്പുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

മലയാളസംഗീതലോകം ഒരൊറ്റ വേദിയില്‍ ഒന്നിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്സ് മ്യൂസിക് അവാര്‍ഡ് 2026. വിവിധ ക്യാറ്റഗറികളില്‍ മലയാളത്തിലെ ഏറ്റവും മികച്ച സംഗീത പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ താരങ്ങളെത്തും. സംഗീതപ്രേമികളേയും പ്രതിഭകളേയും ഫ്‌ളവേഴ്‌സ് ട്വന്റിഫോര്‍ പ്രേക്ഷകരേയും എംഎംസി അംഗങ്ങളേയും ഹൃദയപൂര്‍വം വരവേല്‍ക്കാന്‍ മ്യൂസിക് അവാര്‍ഡ്‌സിന്റെ മാസ്മരിക വേദി ഒരുങ്ങുകയാണ്. പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്.

Related Posts

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം
  • September 23, 2026

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്. (silk smitha 30th death anniversary) വശ്യസുന്ദരമായ…

Continue reading
സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം
  • September 23, 2026

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 93-ാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. (actor madhu 93rd birthday) മലയാളിയുടെ ഹൃദയതന്ത്രികളില്‍…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI