നീലഗിരിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു
  • July 22, 2025

നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ ആണ് മരിച്ചത്. 58 വയസായിരുന്നു. വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്.

Continue reading
​IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്
  • July 22, 2025

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ…

Continue reading
വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും
  • July 22, 2025

അന്തരിച്ച സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. വി എസ്…

Continue reading
വിപ്ലവനായകന് അന്ത്യാഭ്യവാദ്യം; ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; സംസ്കാരം നാളെ
  • July 22, 2025

വിപ്ലവനായകന് അന്ത്യാഭ്യവാദ്യമർപ്പിക്കുകയാണ് കേരളം. തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വസതിയിലാണ് വി എസിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്.…

Continue reading
ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളോ? ഭാഗ്യതാര BT 12 ലോട്ടറി ഫലം
  • July 21, 2025

സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര BT 12 ലോട്ടറി ഫലം പ്രഖ്യാപിച്ചു. BS 538337 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BS 213553 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BN 949071…

Continue reading
കരിക്കിടാൻ തെങ്ങിൽ കയറി; യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു
  • July 21, 2025

കോട്ടയത്ത് യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു. കരിക്കിടാൻ തെങ്ങിൽ കയറിയ യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരണപ്പെട്ടത്. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46 ) ആണ് മരിച്ചത്. തലയോലപ്പറമ്പ് വടയാർ തേവലക്കാട് ആണ് സംഭവം. തെങ്ങിന് മുകളിൽ കയറി…

Continue reading
വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ
  • July 21, 2025

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ…

Continue reading
സുരേഷ് ഗോപി ഇടപെട്ടു, മന്ത്രിയെ വിളിച്ചു, ഉടൻ നടപടി; പാലാ പോളിടെക്നിക്കിന് മുന്നിൽ അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റി
  • July 21, 2025

അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് മാറ്റി. പാലാ പോളിടെക്നിക്കിനു മുന്നിലെ പോസ്റ്റാണ് കെഎസ്ഇബി മാറ്റിയത്. അപകടഭീഷണി ഉയർത്തുന്ന പോസ്റ്റിന്റെ കാര്യം അധ്യാപകരും വിദ്യാർത്ഥികളുമാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വൈദ്യുതി മന്ത്രിയെ നേരിട്ട് വിളിച്ച് പ്രശ്നപരിഹാരം…

Continue reading
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന ധനമന്ത്രിയുടെ പരാതി; പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകള്‍
  • July 21, 2025

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരാതി നല്‍കിയതിന് പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകള്‍ എന്ന ഫേസ്ബുക്ക് പേജ്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു സര്‍ക്കാന്‍ ഉത്തരവിന്റെ കോപ്പി വസ്തുത കൃത്യമായി പരിശോധിക്കാതെ പേജില്‍ കൊടുക്കാനിടയായതിലും അതുമൂലം…

Continue reading
ഒരു കട്ടന്‍ചായ ആയാലോ; ദിവസവും ബ്ലാക്ക് ടീ കുടിക്കുന്നത് ഹൃദയാഘാതവും സ്ട്രോക്കും കുറയ്ക്കുന്നതായി പഠനം
  • July 21, 2025

ദിവസവും ഒരു കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കട്ടന്‍ ചായയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി, 881 വൃദ്ധ സ്ത്രീകളിലാണ് ഇവര്‍ പഠനം നടത്തിയത്. പഠനത്തിന് വിധേയരായ…

Continue reading

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി
റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി
‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ
സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി
പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം
സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ