രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്


രാവണനെ മഹത്വവത്കരിച്ചു എന്ന് ആരോപിച്ച് ‘രാമായണ’ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടിച്ചമച്ച സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്‌റംഗ് ലാല്‍ ബഗ്ര പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.

ഇതിഹാസത്തെ വികൃതമാക്കാനും മതവികാരം വ്രണപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ബജ്‌റംഗ് ലാല്‍ ബഗ്ര പറഞ്ഞു. വാത്മീകി രാമായണത്തിലെ പലഭാഗങ്ങളും ചിത്രത്തില്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അഹല്യാ മോക്ഷം, നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി എന്നിവ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും ബഗ്ര ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ശത്രുക്കളായ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ശ്രീരാമന്റെ മഹത്തായ ദൗത്യം. ഈ രാക്ഷസന്മാര്‍ മുനിമാരുടെയും സന്യാസിമാരുടെയും ആത്മീയ സാധനകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ദൗത്യത്തെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരമായുള്ള വ്യക്തിപരമായ പോരാട്ടമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് – ബഗ്ര ചൂണ്ടിക്കാട്ടി.

അഹങ്കാരിയായ രാവണനെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചകനായി മഹത്വപ്പെടുത്തിക്കൊണ്ട്, രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നുവെന്ന് ബഗ്ര ആരോപിച്ചു. അറിവിന്റെയും ഭക്തിയുടെയും ശക്തിയുടെയും പരകോടിയില്‍ എത്തിയെങ്കിലും, അഹന്ത കൊണ്ട് സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്ത അധാര്‍മികനായിരുന്നു രാവണന്‍ എന്ന് അദ്ദേഹം പറഞ്ഞു. രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും ഇത് വ്യക്തമായി തന്നെ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts

അവസാനിക്കാത്ത നിഗൂഡതകളുമായി ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്; പ്രദർശനം 145 തിയേറ്ററുകളിൽ
  • November 21, 2026

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്. 90-ൽ നിന്നും 145 തിയേറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം…

Continue reading
മാസ്, ക്ലാസ്, സ്വാഗ്
  • November 19, 2026

ഒരു സിനിമയുടെ ആദ്യഭാഗത്തിന് കിട്ടിയ നല്ല അഭിപ്രായത്തെ മോശമാക്കാതെ രണ്ടാംഭാഗം എടുക്കുക, വിജയിപ്പിക്കുക എന്ന കാര്യം എല്ലാ സംവിധായകർക്കും പറ്റിയെന്ന് വരില്ല. പക്ഷെ അമൽ നീരദിന് പറ്റും. ഒരു പക്കാ അമൽ നീരദ് പടം. സ്ലോ മോഷൻ, പഞ്ച് ഡയലോഗ്, മാസ്…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്