കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും മടങ്ങിവരവിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ അവസാനിച്ച ശേഷം ഇരുവരെയും സ്വീകരിക്കാൻ പാർട്ടിയിൽ ആലോചനയുണ്ട്. പാർട്ടി വിട്ട് തിരിച്ചുവരുന്നത് കോൺഗ്രസിൽ ആദ്യമകോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഇപ്പോൾ നടക്കുന്നത് ഗോൾഡ് റഷ് ആണ്. സ്വർണ്ണം അന്വേഷിച്ച ആളുകൾ പോകും എല്ലാവർക്കും സ്വർണ്ണം കിട്ടില്ല. സ്വർണ്ണം കിട്ടാത്തവർ തിരിച്ചുപോകും. ബിജെപി അധികാരത്തിൽ വന്നപ്പോൾ കുറെ ആളുകൾ അങ്ങോട്ട് ഓടി പോയി. പിന്നീട് അവിടെ ഒന്നും തന്നെ ഇല്ലെന്ന് മനസ്സിലായപ്പോഴാണ് കുറെ ആളുകൾ തിരിച്ചു വരുന്നത്. ലീഡറുടെ മകളായ പത്മജ വേണുഗോപാലിന്റെ രക്തം കോൺഗ്രസിന്റേതാണ്.പത്മജയെ തിരിച്ചെടുക്കണമോ വേണ്ടയോ എന്നുള്ളതിൽ കോൺഗ്രസ് നേത്യത്വം തീരുമാനമെടുക്കും. ആൻറണിയും കൂട്ടരും പുറത്തുപോയി തിരിച്ചു വന്നിട്ടുണ്ട്. കോൺഗ്രസിലേക്ക് വരുന്ന ആരെയും വേണ്ടെന്ന് പറയുന്ന ചരിത്രമില്ലെന്നും കെ വി തോമസ് പറഞ്ഞുല്ലെന്ന് മുൻ കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
അതിനിടെ താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്നും കെ വി തോമസ് നിലപാട് വ്യക്തമാക്കി. എന്നെ 2022 ൽ ചവിട്ടി പുറത്താക്കിയതാണ് കോൺഗ്രസ്. ആപത്ഘട്ടത്തിൽ തന്നെ പിടിച്ചു നിർത്തിയത് സിപിഐഎം ആണ്. അതുകൊണ്ട് തന്നെ അവരെ വിട്ടുപോകുന്ന പ്രശ്നം ഇല്ല അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.






