ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

തിരുവനന്തപുരം: ബിജെപിവിടുന്ന കാര്യം സഹോദരന്‍ മന്ത്രി കെ മുരളീധരനെ അറിയിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍. ഞാനിങ്ങനെ പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് നിന്റെ സന്തോഷം സമാധാനവും എവിടെയാന്ന് വെച്ചാല്‍ അത് ചെയ്‌തോളു. മറ്റൊന്നും പറയാനില്ലെന്നാണ് ചേട്ടന്‍ പറഞ്ഞു – പത്മജ പറഞ്ഞു. സഹോദരന്‍ എന്ന നിലയിലാണ് പറഞ്ഞത്.

ബിജെപി പ്രസിഡന്റിന് എന്റെ കാര്യത്തില്‍ താത്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവില്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചത്. ബിജെപി എനിക്ക് ഒന്നും തരാമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ഒരു ദിവസത്തെ എടുത്തുചാട്ടത്തിന് പോയതാണ്. അടുത്ത സുഹൃത്തുകളോട് പോലും പറഞ്ഞിരുന്നില്ല. മനസ്സിന്റെ വിഷമം കൊണ്ടാണ് ഞാന്‍ പോയത്. അതുകൊണ്ട് എനിക്ക് അത് വേണം, ഇത് വേണം എന്ന് അവരോട് പറയാന്‍ സമയം കിട്ടിയില്ല. ഞാന്‍ ബിജെപിയില്‍ ആയിരുന്നപ്പോഴും കോണ്‍ഗ്രസുകാര്‍ വിളിക്കും. സംസാരിക്കും. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് അങ്ങനെ ഒരു വിളി ഒന്നുമില്ല – പത്മജ പറഞ്ഞു.

തൃശൂരിലെ കുറച്ച് കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം താന്‍ പറഞ്ഞിരുന്നതാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. കാരണം, അവര്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി എന്നെ ഉപദ്രവിച്ചു എന്നല്ലാതെ വേറെ ഒന്നും ഇല്ല. ബിജെപിയില്‍ നിന്ന് ഞാന്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. അവര്‍ പറഞ്ഞിട്ടുമില്ല. ഇതെല്ലാം പത്രങ്ങള്‍ എഴുതിയുണ്ടാക്കിയതാണ് – അവര്‍ വ്യക്തമാക്കി.

Related Posts

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്
  • November 19, 2026

തിരുവനന്തപുരം: വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയത്. ഞാനൊന്നും…

Continue reading
കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു
  • November 19, 2026

കൊച്ചി: മുസ്ലീം ലീഗും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന വകുപ്പ് ചേര്‍ത്തുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന് അവമതിപ്പുണ്ടാക്കാനായിരുന്നു നീക്കം. കള്ളക്കേസില്‍ കുടുക്കിയതിന് മുസ്ലിംലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് പി ജയരാജന്‍ പറഞ്ഞു. സംഭവം പി ജയരാജന്‍…

Continue reading

You Missed

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ