നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും


കണ്ണൂര്‍: നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷവും വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്‍ഷാ അല്ലഹാ. നിയമ പോരാട്ടം തുടരും. കൂടെ നിന്ന എല്ലാവര്‍ക്കും ഉമ്മ – എന്നാണ് സഹോദരന്റെ പോസ്റ്റ്.

മുഖ്യസാക്ഷികള്‍ കോടതിയില്‍ എത്താത്തിനെ തുടര്‍ന്നാണ് അരിയില്‍ ഷുക്കൂര്‍ കേസില്‍ ചിലര്‍ കുറ്റവിമുക്തരായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. നടന്നത് ക്രൂരമായ കൊലപാതകമെന്ന് കോടതി സമ്മതിച്ചു. ഗൂഢാലോചന അടക്കം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയെന്നും പിഎംഎ സലാം പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികള്‍ മൊഴിനല്‍കാന്‍ വരാത്തത് തിരിച്ചടിയായെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൂഢാലോചന നടത്തിയാണ് കൊലപാതകമെന്ന് വ്യക്തമാണ്. ഗൂഢാലോചനയുടെ സാക്ഷികള്‍ പേടിച്ചു കോടതിയില്‍ വന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നിയമപരമായി എല്ലാ വഴികളും തേടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Posts

അരിയില്‍ ഷുക്കൂര്‍ വധക്കേസ്
  • November 19, 2026

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത്…

Continue reading
എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്
  • November 19, 2026

തിരുവനന്തപുരം: മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ്…

Continue reading

You Missed

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്