‘സമസ്ത ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകും, ജമാഅത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല’: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ സമസ്ത മുസ്ലീം ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. 

യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുഡിഎഫ് ആരംഭിച്ച് കഴിഞ്ഞു. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനം ഈയടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. യുഡിഎഫ് ജയിക്കുക എന്നതാണ് പ്രധാനം. സീറ്റുകള്‍ തരുന്നത് പാര്‍ട്ടിയാണ്. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് യൂത്ത് ലീഗിന്റേയും പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുനവറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സമയമാകുമ്പോള്‍ ഐക്യത്തിലേക്കെത്തും. യൂത്ത് ലീഗ് ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെപ്പോലെ വിഷം പരത്തുന്ന ആളുകള്‍ക്ക് സമൂഹം മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍
  • September 29, 2026

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന അന്വേഷണത്തില്‍ നടന്നത് വന്‍ അട്ടിമറി. മരംമുറി ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയത് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്നാണ് വിവരം. എസ്‌ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നല്‍കി. ഗൂഢാലോചന…

Continue reading
സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും
  • September 29, 2026

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് മുദ്ര വെച്ച കവറില്‍ ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി വിശദമായ വാദം…

Continue reading

You Missed

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ