വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

  • World
  • November 19, 2026

ന്യൂയോര്‍ക്ക്: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജര്‍ 1’. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം എന്ന ദൂരത്തിലേക്കാണ് ഇന്നലെ വൈകീട്ടോടെ വോയേജര്‍ 1 എത്തിയത് .49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും സഞ്ചരിച്ചാണ് പേടകം ഈ നേട്ടം കൈവരിച്ചത്.

മണിക്കൂറില്‍ 61,000 കിലോമീറ്റര്‍ വേഗതയില്‍ സൗരയൂഥത്തിന് പുറത്തേക്ക് കുതിച്ച വോയേജര്‍ 1 പേടകം ഇന്ന് എത്തിനില്‍ക്കുന്നത് ഭൂമിയില്‍ നിന്ന് ഒരു പ്രകാശ ദിനം അകലെ. അതായത് പേടകത്തില്‍ നിന്ന് ഒരു പ്രകാശം പുറപ്പെട്ടാല്‍ അത് ഭൂമിയിലെത്താന്‍ ഒരു ദിവസം എടുക്കുമെന്ന് ചുരുക്കം. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.46നാണ് വോയേജര്‍ – 1 ദൗത്യം ഈ നേട്ടം കൈവരിച്ചത്. ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മ്മിതമായ വസ്തുവെന്ന ബഹുമതിയും വോയേജര്‍ 1 പേടകത്തിനാണ്. 49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും മുന്‍പ്, 1977 സെപ്റ്റംബര്‍ 5-നാണ് ഫ്‌ലോറിഡയിലുള്ള കേപ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് വോയേജര്‍ 1 അതിന്റെ ചരിത്ര ദൗത്യം ആരംഭിച്ചത്. ഇത്രയും വര്‍ഷത്തിന് ശേഷവും പേടകം നാസയുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഭാവിയില്‍ എപ്പോഴെങ്കിലും ഈ പേടകം കണ്ടെത്തുന്ന അന്യഗ്രഹ നാഗരികതയ്ക്ക് മനുഷ്യരാശിയെ പരിചയപ്പെടുത്താനായി 12 ഇഞ്ച് സ്വര്‍ണ്ണം പൂശിയ ചെമ്പ് ഡിസ്‌കായ ‘ഗോള്‍ഡന്‍ റെക്കോര്‍ഡും’ ഇതില്‍ സൂക്ഷിച്ചിട്ടുണ്ട്. 115 ചിത്രങ്ങള്‍, പ്രകൃതിദത്ത ശബ്ദങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത ശേഖരങ്ങള്‍, 55 ഭാഷകളിലെ ആശംസകള്‍ എന്നിവയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Related Posts

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!
  • November 14, 2026

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു. എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന ഒരു ആശയവിനിമയ തകരാറിനെ തുടർന്നാണ് നീക്കമെന്ന് FAA വ്യക്തമാക്കി. നെറ്റ്‌വർക്ക്…

Continue reading
ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്
  • November 12, 2026

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതല്‍ സമാധാനപരമായി മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യു.എസ്. വെറ്ററന്‍സ് ഡേ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. ( Trump defends Iran war in Veterans…

Continue reading

You Missed

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി