അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കും, ഇമോഷണല്‍ സീനുകളില്‍ വിങ്ങിപ്പൊട്ടി നിന്ന് കാണുന്നവരെ പൊട്ടിക്കരയിപ്പിക്കും; മലയാളത്തിന്റെ ഒരേയൊരു ലളിതാമ്മ
കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയില്‍ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിത. (KPAC lalitha death anniversary) വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന…