‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ടിവികെയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. വിശ്വാസ വോട്ടെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ട് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് ടിവികെ വന്നത്. എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ് എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വിമർശിച്ചു. അണ്ണാ ഡിഎംകെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയാണ് പിന്തുണ ഉറപ്പിച്ചത്.

ശുദ്ധമായ പാർട്ടിയാണ് ടിവികെ എന്നായിരുന്നു അവകാശവാദം. എന്നാൽ എംഎൽഎമാരെ തൂക്കുന്ന കക്ഷിയാണ് ടിവികെയെന്നും എം കെ സ്റ്റാലിൻ എക്സിൽ കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെ അംഗങ്ങളെ പിളർത്തിയതിന് പ്രതിഫലമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ ഏറെ ഖേദിക്കുകയാണ്. ഭരണകക്ഷിയുടെ ആദ്യ നടപടികൾ അനാരോഗ്യകരമായ രാഷ്ട്രീയത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇവർക്ക് പുറമെ പ്രേമലത വിജയകാന്ത്, പ്രൊഫസർ ജവാഹിറുള്ള, തമീമുൻ അൻസാരി, നിത്യാനന്ദം തുടങ്ങിയവരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അവരോടുളള നന്ദി സ്റ്റാലിൻ അറിയിച്ചു.

Related Posts

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
  • September 26, 2026

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു