ഹാന്റവൈറസ്; എം വി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു

ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോ​ഗമിക്കുന്നു. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിലാണ് നിലവിൽ കപ്പലൽ നങ്കൂരമിട്ടിരിക്കുന്നത്. യാത്രക്കാരെ വിമാനമാർ​ഗം അതത് രാജ്യങ്ങളിലേക്കായിരിക്കും മാറ്റുക. മടങ്ങിപ്പോകുന്ന യാത്രക്കാർ 72 മണിക്കൂർ ഐസോലേഷന് ശേഷം 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.

മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നിന്നാണ് യാത്രക്കാരെ ഒഴിപ്പിക്കുന്നത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും 72 മണിക്കൂർ യാത്രക്കാർ ഐസൊലേഷനിൽ തുടരണമെന്നാണ് നിർദേശം. പുറത്തെത്തിക്കുന്ന യാത്രക്കാരെ സീൽ ചെയ്ത ബസുകളിലേക്ക് മാറ്റിയശേഷമാണ് ദ്വീപിലെ വിമാനത്താവളത്തിലേക്ക് എത്തിക്കുക. അതേസമയം, ബ്രിട്ടീഷ് പൗരൻമാരായ 20 യാത്രക്കാർ ഇന്ന് തന്നെ യുകെയിലേക്ക് മടങ്ങും. രാജ്യത്ത് തിരിച്ചെത്തുന്നവരെ ഐസൊലേഷൻ സൗകര്യത്തിലേക്ക് മാറ്റുമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചിരിക്കുന്നത്.

72 മണിക്കൂർ ആശുപത്രി ഐസൊലേഷന് ശേഷം യാത്രക്കാർ 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.‌ ഇരുപതിൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ കപ്പലിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനം നേരിട്ടെത്തിയാണ് ഒഴിപ്പിക്കൽ നടപടി ഏകോപിക്കുന്നത്. ഹാന്റാവൈറസ് മറ്റൊരു കൊവിഡ് അല്ലെന്നും ടെഡ്രോസ് അദാനം വ്യക്തമാക്കി . നാളെയോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കും. ലഗേജുകൾ കപ്പലിൽ ഉപേക്ഷിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ കപ്പലിൽ ഉള്ളവരെ ദ്വീപിൽ ഇറക്കുന്നതിനെതിരെ ടെനറൈഫ് ദ്വീപ് നിവാസികൾ പ്രതിഷേധം നടത്തി.

Related Posts

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
  • August 13, 2026

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

Continue reading
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു
  • August 13, 2026

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്…

Continue reading

You Missed

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്