‘സീനിയോരിറ്റിയൊന്നും പ്രശ്നമല്ല, MLAമാരുടെ ഭൂരിപക്ഷം തീരുമാനിക്കും മുഖ്യമന്ത്രിയെ; ഫ്ലെക്സിൽ തുപ്പുന്നവർ കോൺ​ഗ്രസല്ല’; കെ മുരളീധരൻ

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി നിയുക്ത എംഎൽഎ കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ അഭിപ്രായവുമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാകണം. അത് 24 മണിക്കൂറിനകം പൂർത്തിയാകുമെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺ​ഗ്രസ് പ്രവർത്തകരുടെ ഫ്ലെക്സ് പോരിലും കെ മുരളീധരൻ പ്രതികരിച്ചു. പ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് തനിക്കെന്ന് അദേഹം പറഞ്ഞു. പ്രകടനങ്ങൾ കൊണ്ടോ ഫ്ലക്സ് കൊണ്ടോ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല. ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകൾ കൂടുന്നതുകൊണ്ടോ കാര്യങ്ങൾ തീരുമാനമാകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

അതേസമയം വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തിയതിനെ കെ മുരളീധരൻ വിമർശിച്ചു. ഫ്ലക്സിൽ തുപ്പുന്നവരൊന്നും കോൺഗ്രസുകാരല്ല. അവർ കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് അദേഹം പറഞ്ഞു. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ. വി ഡി സതീശൻ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും,രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

Related Posts

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ
  • September 9, 2026

പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെ. ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും അദ്ദേഹം…

Continue reading
ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി
  • September 9, 2026

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി, രമ്യ ഹരിദാസ് എംഎൽഎ KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി. എം എം ഹസനെ കാണാൻ രമ്യ ഹരിദാസ് കെപിസിസിയിൽ എത്തി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന സമിതിയുടെ ചെയർമാനാണ് എം എം ഹസൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് രമ്യ ഹരിദാസ് പ്രതികരിച്ചില്ല.…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ