ബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍; സുവേന്ദു അധികാരത്തില്‍

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷും അഗ്‌നിമിത്ര പോളുമടക്കം അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎയുടെ ശക്തി പ്രകടനമായി ചടങ്ങ് മാറി.

ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിച്ച , മമതാ ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരി ആദ്യ ബിജെപി മുഖ്യമന്ത്രി. മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് , അഗ്‌നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക് , അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍ . പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാര്‍ അങ്ങനെ വിവിഐപികളുടെ ഒരു നീണ്ടനിര വേദിയില്‍ ഉണ്ടായിരുന്നു. ചടങ്ങില്‍ ഉടനീളം പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. പതിവ് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് മാറി ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി ചടങ്ങ് മാറി. 98 കാരനായ ബിജെപി പ്രവര്‍ത്തകര്‍ മഘന്‍ലാല്‍ സര്‍ക്കാരിനെ പ്രധാനമന്ത്രി പൊന്നാടയണിയിച്ച് കാല്‍തൊട്ട് വന്ദിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മഘന്‍ലാല്‍ സര്‍ക്കാര്‍.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. 2020 ലാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത മമതാ ബാനര്‍ജി ഇതുവരെ ലോക് ഭവനിലേക്ക് എത്തുകയോ രാജ്യസമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ മമത സര്‍ക്കാറിന്റെ ഭരണം ഔദ്യോഗികമായി അവസാനിച്ചു. ബംഗ്ലാദേശി കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിലാണ് താന്‍ ആദ്യം ശ്രദ്ധ ചെലുത്തുക എന്ന് പ്രഖ്യാപിച്ച നേതാവാണ് സുവേന്ദു അധികാരി. കൊല്‍ക്കത്ത അടക്കം മേഖലകളില്‍ വലിയ ചില നീക്കങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ മുതിര്‍ന്നേക്കും.

Related Posts

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി
  • August 11, 2026

സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി. ബിൽ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കെ.സി.വേണുഗോപാൽ പോലും കേരളം ബിൽ ചർച്ചയിൽ…

Continue reading
‘കളിപ്പിച്ചത്’ മെസിയെയല്ല, നാട്ടുകാരെ! നടന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും? കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്
  • August 11, 2026

അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്നത് കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്. മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്ന്…

Continue reading

You Missed

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF