മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി പദത്തിൽ നേതാക്കളെ ചൊല്ലി സംസ്ഥാനത്തെ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ. ഇത് ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള പോരും, തീരുമാനം നീളുന്നതും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫ് ഘടകക്ഷിനേതാക്കൾ പരസ്യവിമർശനവുമായി എത്തിയിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫുമായി ആശയവിനിമയം നടത്തി. എന്നാൽ മുഖ്യമന്ത്രി നിർണയത്തിൽ ഘടകകക്ഷികൾക്ക് വലിയ സ്വാധീനം ഇല്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസൻ പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമമാകും. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. വൈകിട്ട് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചർച്ച നടത്തും. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമതീരുമാനത്തിലേക്ക് നേതൃത്വം കടക്കുക. ഇനി വൈകേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ.

Related Posts

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച
  • August 10, 2026

സുരക്ഷയെക്കരുതി താന്‍ മണ്ണില്‍ കുഴിച്ചിട്ട സമ്പാദ്യം മുഴുവന്‍ ഒരു വര്‍ഷത്തിന് ശേഷം നശിച്ച് പോയതില്‍ നെഞ്ച് തകര്‍ന്ന് രാജസ്ഥാനിലെ ഒരു കര്‍ഷകന്‍. രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും…

Continue reading
ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍
  • August 10, 2026

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പാര്‍ലമെന്റ്…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ