എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. വെള്ളിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.

മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാഫലമുണ്ടാകുമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുന്നതാണ് രീതി. അല്ലെങ്കില്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി പ്രഖ്യാപിക്കും. എന്നാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പോസ്റ്റും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്രഖ്യാപിക്കാന്‍ സാധിക്കുമോ എന്നതാണ് പരിധോശിക്കുന്നത്.

പരീക്ഷാഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തെയടക്കം ബാധിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. മെയ് ആദ്യമാണ് സാധാരണ റിസള്‍ട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ ചെറിയ കാലതാമസം എടുത്തിരുന്നു.

അതേസമയം, സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ടര്‍മാരുടെ യോഗം ചേരും. മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഫിറ്റ്‌നസ് നല്‍കണമെന്നാണ് പൊതുവില്‍ ഉയര്‍ന്ന അഭിപ്രായം. ഒപ്പം പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാന്‍ തുക അനുവദിക്കാനും സെക്രട്ടറിതലത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനമായി. ഇതോടെ സ്‌കൂള്‍ തുറക്കും മുമ്പ് പുസ്തകങ്ങള്‍ എത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Related Posts

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
  • May 13, 2026

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി.…

Continue reading
വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള
  • May 13, 2026

എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി. 90 രൂപയായിരുന്ന തുകയാണ് അഞ്ചിരട്ടിയിലേറെ യാതൊരു മുന്നറിയിപ്പുമില്ലാതെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം