ഭര്‍ത്താവും ഭാര്യയും ഗുരുതര രോഗമുള്ളവര്‍; ചികിത്സയ്ക്ക് ഉടനടി ആറ് ലക്ഷം വേണം; ഇടിത്തീയായി ജപ്തി ഭീഷണിയും; നിര്‍ധന കുടുംബത്തിന് സഹായമേകാം

രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഇടിത്തീയായി ജപ്തി ഭീഷണി. കോതമംഗലം പുന്നേക്കാട് സ്വദേശി സജി കുര്യാക്കോസിന്റെ കുടുംബമാണ് തീരാദുരിതത്തിലായത്. പണമടച്ചില്ലെങ്കില്‍ ഉടന്‍ ഇറങ്ങേണ്ടി വരുമെന്നാണ് കേരള ബാങ്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വീടിന് അത്താണിയായി മാറേണ്ടയാള്‍ക്ക് മാറാരോഗം ബാധിച്ചു. സജി കുര്യാക്കോസിന് പ്രമേഹം കൂടി കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയായിരുന്നു. വിരലുകള്‍ മുറിച്ചു. നടക്കാന്‍ പ്രയാസം. കണ്ണിന്റെ കാഴ്ചശക്തിയെയും ബാധിച്ചു. ആ മാസം തന്നെ ഭാര്യ മിനിയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഫോര്‍ത്ത് സ്റ്റേജാണ്. മൂത്തമകള്‍ ജന്മനാ കിടപ്പിലാണ്. 2024 മുതല്‍ ആണ് സജിയുടെ വീട്ടിലെ വര്‍ണ്ണങ്ങളെല്ലാം ഇങ്ങനെ മാഞ്ഞുപോയത്.

വീടിന്റെ അറ്റകുറ്റപ്പണിക്കും പശുക്കളെ വാങ്ങാനുമായി കേരള ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ സജി ലോണ്‍ എടുത്തിരുന്നു. ഒന്നേകാല്‍ ലക്ഷം തിരിച്ചടച്ചപ്പോഴേക്കും അസുഖബാധിതനായി. ജോലിക്ക് പോകാന്‍ കഴിയില്ല. ഇപ്പോഴത് 11 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നു. പണം അടച്ചില്ലെങ്കില്‍ ഉടന്‍ ഇറങ്ങണമെന്ന് ബാങ്ക് അന്ത്യശാസനം നല്‍കിയിട്ട് മാസങ്ങളായി. എന്തു ചെയ്യുമെന്നറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. മിനിയുടെ ശസ്ത്രക്രിയയ്ക്ക് ആറര ലക്ഷം രൂപ ഉടന്‍ കണ്ടെത്തണം. മരുന്നുകള്‍ക്കു മാസം മാത്രം പതിനായിരത്തോളം രൂപയുടെ ചിലവുണ്ട്. സുമനസ്സുകളുടെ ചെറിയ സഹായത്തിന് പോലും ഈ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും.

നിര്‍ധന കുടുംബത്തിനായി നമ്മുക്ക് കൈകോര്‍ക്കാം:

അക്കൗണ്ട് വിവരങ്ങള്‍

Mini chacko
Account number. 25070100002481

IFSC code BARB0KOTMAN

Bank Bank of Baroda

G pay number 8891479556

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്