ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.

തൃശൂര്‍ ജില്ലാ റഗ്ബി അസോസിയേഷന്റെ കീഴില്‍ ആര്‍.വിഷ്ണു രാജിന്റെ ശിക്ഷണത്തില്‍ നാലു വര്‍ഷം മുമ്പ് റഗ്ബിയില്‍ സജീവമായതാണ് ആതിര. പാലക്കാട് നെന്മാറ അയിനംപാടം മുടിയങ്കാവ് പൊന്നന്റെയും ഗീതയുടെയും പുത്രി നെന്മാറ ജി.ജി.വി.എച്ച്.എസ്.എസില്‍ നിന്ന് പ്‌ളസ് ടു കഴിഞ്ഞ് തൃശൂര്‍ വിമല കോളജില്‍ ബി.എയ്ക്കു ചേര്‍ന്നതോടെയാണ് കബഡിയില്‍ നിന്ന് റഗ്ബിയിലേക്ക് ശ്രദ്ധ തിരിച്ചത്. 2022, 23, 26 വര്‍ഷങ്ങളില്‍ സംസ്ഥാന ടീമില്‍ കളിച്ചു. മൂന്നു വര്‍ഷം കാലിക്കറ്റ് വാഴ്‌സിറ്റിക്കും കളിച്ചു. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.പി.എഡ് പഠിച്ച 2024-26ല്‍ പ്രസ്തുത സര്‍വകലാശാലയ്ക്കു കളിച്ചു. ഇപ്പോള്‍ സീനിയര്‍ ഇന്ത്യന്‍ ടീമില്‍. ആതിരയ്‌ക്കൊരു സഹോദരനുണ്ട്. കെ.പി.ഉല്ലാസ്.

ആര്‍.പ്രിയങ്ക

ആതിരയ്‌ക്കൊപ്പം ഇന്ത്യന്‍ സീനിയര്‍ വനിതാ ക്യാംപിലെത്തിയ രണ്ടു കേരള താരങ്ങള്‍ ദേശീയ ടീമിന്റെ റിസര്‍വ് ലിസ്റ്റില്‍ ഉണ്ട്.ആര്‍.പ്രിയങ്കയും (22) അനിറ്റ സിബിയും (23). പ്രിയങ്ക നെന്മാറ വിത്തനശേരി ലക്ഷം വീട് രാമസ്വാമിയുടെയും ലക്ഷ്മിയുടെയും മകളാണ്. ജി. ജി.വി.എച്ച്.എസ്.എസില്‍ നിന്ന് ആതിരയ്‌ക്കൊപ്പം പ്‌ളസ് ടു പൂര്‍ത്തിയാക്കി തൃശൂര്‍ വിമലയില്‍ ബി.എ.സോഷ്യോളജിക്ക് ചേര്‍ന്നു.പിന്നീട് പഞ്ചാബ് ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.പി.എഡ് പൂര്‍ത്തിയാക്കി.കളിക്കളത്തിലെ ദേശീയ നേട്ടങ്ങളിലെല്ലാം ആതിരയ്‌ക്കൊപ്പം. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ റിസര്‍വ്. രണ്ടു സഹോദരിമാര്‍. പ്രവീണയും പ്രജീഷയും.

അനിറ്റ സിബി

അനിറ്റ സിബി തൊടുപുഴ സ്വദേശിനിയാണ്. ആനക്കല്ലുങ്കല്‍ കലയന്താനി മീന്‍മുട്ടി സി ബിയുടെയും അന്നക്കുട്ടിയുടെയും പുത്രി. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസില്‍ നിന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ എത്തി.ഇപ്പോള്‍ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ഥിനി. സംസ്ഥാനത്തിനു . കാലിക്കറ്റ് സര്‍വകലാശാലയ്ക്കും കളിച്ചു.ഈ വര്‍ഷം കാലിക്കറ്റ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ റഗ്ബി (15) ചാംപ്യന്‍മാരാണ്.ഒരു സഹോദരനുണ്ട്. അരുണ്‍.

Related Posts

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും
  • October 3, 2026

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നും എസ്‌ഐടി വിലയിരുത്തലുണ്ട്. വഴിവിട്ട ഇടപെടലും…

Continue reading
ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം
  • October 1, 2026

നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരം ഇന്ന് അര്‍ധരാത്രിക്ക് ശേഷം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന ക്യാമ്പ് വിട്ടു. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്ന് താന്‍ പുറത്തുപോയതായി ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു.…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്