മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്ത് ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു. ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ രാഹുലിനെ അറിയിച്ചു.

Related Posts

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച
  • August 11, 2026

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്.…

Continue reading
സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം