വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി. 90 രൂപയായിരുന്ന തുകയാണ് അഞ്ചിരട്ടിയിലേറെ യാതൊരു മുന്നറിയിപ്പുമില്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നത്. ജിസിഡിഎ നടത്തുന്നത് പിടിച്ചുപറിയെന്ന് യാത്രക്കാര്‍ പറയുന്നു. മെയ് മാസത്തെ ഫീസിലാണ് ഈ ഭീമമായ വര്‍ധന. 

യാതൊരു അറിയിപ്പും നല്‍കാതെ ഫീസ് കുത്തനെ ഉയര്‍ത്തിയതിനാല്‍ പല ദിവസങ്ങളിലും യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. പാര്‍ക്കിങ് ഫീ പലമടങ്ങ് ഒറ്റയടിക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യവും ജിസിഡിഎ വ്യക്തമാക്കിയിട്ടില്ല. കലൂരില്‍ ഉള്‍പ്പെടെ 20ഓളം ഇടങ്ങളിലാണ് കൊച്ചിയില്‍ ജിസിഡിഎയുടെ പാര്‍ക്കിങുള്ളത്. ഈ പാര്‍ക്കിങില്‍ പിന്നീട് ടെന്‍ഡര്‍ നല്‍കുകയാണ് ചെയ്യാറ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആറാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നാണ് ജിസിഡിഎയുടെ പാര്‍ക്കിങ്.

ഫീസ് കൂട്ടിയത് കൃത്യമായി പരസ്യപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്നും ബില്‍ അടിച്ചുതരുന്ന ഘട്ടത്തില്‍ തുക കണ്ട് ഞെട്ടിപ്പോയെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. നഗരത്തില്‍ ജോലി ആവശ്യത്തിനായി എത്തിയവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും ദിവസങ്ങളോളം തങ്ങളുടെ വാഹനം പാര്‍ക്കിങില്‍ വച്ചിട്ടാണ് പോകാറ്. ഫീസ് കൂട്ടിയതറിയാതെ തിരികെയെത്തിയവര്‍ പാര്‍ക്കിങ് ഫീ ഇനത്തില്‍ ആയിരത്തിലേറെ രൂപ നല്‍കണമെന്ന ബില്‍ കണ്ട് നടുങ്ങിപ്പോകുന്ന അവസ്ഥയാണ്. ഈ കൊള്ളയ്ക്ക് അറുതി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related Posts

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
  • May 13, 2026

സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്,…

Continue reading
പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും
  • May 13, 2026

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്ത് നിന്നുളള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയാലോചന നടത്തും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായും ആലോചിച്ചേക്കും. കേരളത്തിന് പുറത്തുളള പിബി അംഗങ്ങളുമായി ജനറല്‍ സെക്രട്ടറി എം.എ.ബേബി ആശയവിനിമയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്