ബെംഗളൂരുവില്‍ മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പോലീസ് കസ്റ്റഡിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെ കര്‍ണാടക സൂലി ബെല പൊലീസ് ആണ് പിടികൂടിയത്. കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുമ്പോള്‍ ആയിരുന്നു ഇയാള്‍ പോലീസിന്റെ പിടിയിലായത്.

ഇന്ന് പുലര്‍ത്തിയോടെയാണ് ദീപക് കൃഷ്ണ പൊലീസിന്റെ പിടിയിലായത് എന്നാണ് സൂചന. യുവതിയെ ആക്രമിച്ചതിനു ശേഷം ബംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. പൊലീസ് സംഘം കന്യാകുമാരിയിലേക്ക് എത്തുന്നു എന്ന് മനസ്സിലാക്കിയ ദീപക്ക് തിരികെ ബാംഗ്ലൂരുവിലേക്ക് ബസ് മാര്‍ഗ്ഗം മടങ്ങുകയായിരുന്നു.

പുലര്‍ച്ചയോടെയാണ് ഇയാളെ ബംഗ്ലുരു റൂറല്‍ പൊലീസ് പരിധിയില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ് എന്നാണ് സുലീബലെ പോലീസ് അറിയിക്കുന്നത്. അതേസമയം ഇയാളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയേ മരിച്ച 47കാരിയുടെ മൃതദേഹഠ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ കര്‍ണാടക പോലീസ് എത്താന്‍ വൈകിയതാണ് ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയത്.

Related Posts

വിജയ് വഴി, തനി വഴി! അധിക സുരക്ഷ വേണ്ട, മെറ്റല്‍ ഡിറ്റക്ടറും ഒഴിവാക്കി
  • May 7, 2026

തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്ന വിജയ് അധികാരം ഏറ്റെടുക്കും മുന്‍പ് തന്നെ ജനപ്രിയ നടപടികളുമായി തമിഴ് ജനതയുടെ മനസ്സ് കീഴടക്കുന്നു. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി വിജയ് അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി. ഇന്നലെ വൈകിട്ടോടെ വിജയിന്റെ…

Continue reading
തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍; ഇന്ന് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല
  • May 7, 2026

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഉടന്‍ സത്യപ്രതിജ്ഞ നടത്താന്‍ വിജയ്‌യുടെ ടിവികെ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നടപടി.  കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിനും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

ബെംഗളൂരുവില്‍ മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് വി ഡി സതീശന്‍; ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് വി എസിനേയും മോദിയേയും

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് വി ഡി സതീശന്‍; ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് വി എസിനേയും മോദിയേയും

കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം

കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍