പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്ത് നിന്നുളള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയാലോചന നടത്തും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായും ആലോചിച്ചേക്കും. കേരളത്തിന് പുറത്തുളള പിബി അംഗങ്ങളുമായി ജനറല്‍ സെക്രട്ടറി എം.എ.ബേബി ആശയവിനിമയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സമിതിക്കിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ പിബി അംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആലോചന നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. തുടര്‍ഭരണം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി 35 സീറ്റിലേക്ക് ചുരുങ്ങിയതില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനത്തിന് സാധ്യതയുണ്ട്. മുന്നണിയെ നയിച്ച പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എതിരെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും കടുത്തവിമര്‍ശനം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ മാത്രം ചുമത്താനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട്.

ഇന്നലെ മുതല്‍ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞു. ഈ യോഗങ്ങളിലെ ചര്‍ച്ചകളും മറ്റും മനസിലാക്കിയ ശേഷം കേന്ദ്ര കമ്മിറ്റിയായിരിക്കും പ്രതിപക്ഷ നേതാവാരാണെന്ന് നിര്‍ദേശിക്കുക.

Related Posts

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
  • May 13, 2026

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി.…

Continue reading
വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള
  • May 13, 2026

എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി. 90 രൂപയായിരുന്ന തുകയാണ് അഞ്ചിരട്ടിയിലേറെ യാതൊരു മുന്നറിയിപ്പുമില്ലാതെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം