‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നുള്ള ചർച്ചകൾ പൂർത്തിയായെന്നും തീരുമാനം വൈകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും എന്നാണ് പൂർണമായ വിശ്വാസം. ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.ഹൈക്കമാൻഡ് തീരുമാനം വരണം. അതിനായുള്ള കാത്തിരിപ്പിലാണ് തീരുമാനം എന്തായാലും അത് എല്ലാവരും ചേർന്ന് നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു അത് നടപ്പിലാക്കി എന്നാണ് തന്റെ വിശ്വാസം. കഴിഞ്ഞതവണ എൽഡിഎഫ്, സർക്കാർ രൂപീകരണത്തിന് എത്ര സമയമെടുത്തു.എത്രതവണ ചർച്ചകളുമായി അവർ മുന്നോട്ട് പോയി, അത്രയൊന്നും സമയം ഞങ്ങൾ എടുക്കുന്നില്ലല്ലോ ? അതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ജനവിധി വന്ന് എട്ടാം ദിവസവും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ
കേരളത്തിലെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തിയാണുള്ളത്. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷവും തീരുമാനം വൈകുന്നതിൽ പ്രധാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. തീരുമാനം വൈകുന്നതിന് പിന്നിൽ ലീഗിൻറെ സമ്മർദ്ദമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. വി ഡി സതീശനായി അവകാശവാദം ഉന്നയിക്കുന്ന മുസ്ലിം ലീഗാണ് ഘടകക്ഷികളുടെ സംഘടിത സമ്മർദ്ദത്തിന് പിന്നിലെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗിൻറെ അതിരുവിട്ട ഇടപെടലിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും ലീഗുമായി ഒരു പരസ്യ ഏറ്റുമുട്ടലിന് ഹൈക്കമാൻഡ് തൽക്കാലം തയ്യാറാകില്ല. ഘടകകക്ഷികളെ കൂടി അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ഒപ്പം ക്ലെയിമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ഫോർമുലയും തയ്യാറാക്കണം. കേരളത്തിലെ മുതിർന്ന നേതാക്കളോട് അടക്കം അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയാകും എഐസിസി നേതൃത്വം അന്തിമ പ്രഖ്യാപനം നടത്തുക. ഇന്നോ
നാളെയോ ഡൽഹിയിൽ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുതുന്നത്.

Related Posts

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ; പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്
  • May 11, 2026

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്. പ്രചരിപ്പിച്ചത് സാദിഖലി തങ്ങളുടെ വ്യാജചിത്രമെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരിയുണ്ടെന്നത് പ്രതി മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും, ആസൂത്രണത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പൊലീസ്…

Continue reading
ഇനി ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണം; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം
  • May 11, 2026

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍, ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം. സമരങ്ങളും പ്രക്ഷോഭങ്ങളും ഒറ്റയ്ക്ക് നടത്തണമെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ അഭിപ്രായങ്ങളുയര്‍ന്നു. അവസരം വരുമ്പോള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. മുന്നണി മാറണമെന്ന ആവശ്യം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ; പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ; പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

ഇനി ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണം; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം

ഇനി ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണം; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്