തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി
കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോൺഗ്രസ് വേണ്ടെന്ന് വച്ചു.…