‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നവകേരള സദസ് പരിപാടിക്കിടെ ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക നീതിയാണെന്നും രാഷ്ട്രീയ പ്രതികാരമായി ആരും കാണരുതെന്നും അന്ന് മര്‍ദനമേറ്റ എഡി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. 

നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കൂടി വേണ്ടിയുള്ള തീരുമാനമായി സര്‍ക്കാര്‍ തീരുമാനത്തെ കാണുന്നുവെന്ന് എഡി തോമസ് എംഎഎല്‍എ പറഞ്ഞു. 10 വര്‍ഷങ്ങളായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് പൊലീസ് മര്‍ദനമേറ്റത്. ജനാധിപത്യ പരമായി നടത്തുന്ന സമരങ്ങളെ കായികമായി അല്ല നേരിടേണ്ടതെന്നും നിയമപരമായി നേരിടണമെന്നും എല്ലാ സര്‍ക്കാരുകളും ഓര്‍മിക്കേണ്ടതാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നത്. രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന അദ്ദേഹത്തിന്റെ പ്രതികരണം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രോത്സാഹനമായെന്നും എഡി തോമസ് പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് വന്‍വിജയം നേടിയാണ് തോമസ് എംഎല്‍എയായത്.

Related Posts

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം
  • October 1, 2026

കൊല്ലം: കൊല്ലത്ത് SFI പ്രതിഷേധത്തിനിടെ കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി SFI ജില്ലാ നേതൃത്വം. ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി എസ് വിഷ്ണു വ്യക്തമാക്കി. ആ വ്യക്തി സംഘടനയുടെ ഒരു ഘടകത്തിലും…

Continue reading
മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി
  • October 1, 2026

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.ഐ .എംപ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.ഐ .എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തമാണ്.…

Continue reading

You Missed

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം