ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ച് മന്ത്രിമാര്‍. ഒരു വസതിക്ക് മൂന്നു മന്ത്രിമാര്‍ വരെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിള,സാനഡു, ഗ്രേസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3 കോടി 95 ലക്ഷം രൂപ അനുവദിച്ചു. 9 മന്ത്രിമന്ദിരങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് പൊതു ഭരണ വകുപ്പ് തുക അനുവദിച്ചത്.

മന്‍മോഹന്‍ ബംഗ്ലാവ് – 81.06 ലക്ഷം, അജന്ത ബംഗ്ലാവ് – 58. 74 ലക്ഷം, നെസ്റ്റ് ബംഗ്ലാവ് – 40.67 ലക്ഷം, ഉഷസ് ബംഗ്ലാവ് – 40.03 ലക്ഷം, പൗര്‍ണമി ബംഗ്ലാവ് – 40 81 ലക്ഷം, പെരിയാര്‍ ബംഗ്ലാവ് – 31. 26 ലക്ഷം, പമ്പ ബംഗ്ലാവ് – 31.43 ലക്ഷം, കവടിയാര്‍ ഹൗസ് – 40.06 ലക്ഷം, ഗംഗ ബംഗ്ലാവ് – 31.53 ലക്ഷം – എന്നിങ്ങനെയാണ് വിവിധ വസതികള്‍ക്കായി അനുവദിച്ച തുക. അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടത് 5.31 കോടി രൂപയാണ്.

ക്ലിഫ് ഹൗസിന് പണം അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നത് ഒരാഴ്ച വെകും.

അതേസമയം, മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും 13 നമ്പര്‍ വാഹനം എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ ചരിത്രമുണ്ട്.

Related Posts

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ
  • July 3, 2026

അറബിക്കടലില്‍ നിന്ന് പുതിയ ഇനം ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കന്‍ മേഖലയില്‍ 350 മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിയ ആഴക്കടല്‍…

Continue reading
റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം
  • July 3, 2026

പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് ഇ ഡി കോടതിയിൽ. പ്രതികൾക്ക് കേന്ദ്ര ഏജൻസികളോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇ ഡി കോടതിയിൽ വാദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലായിരുന്നു ഇ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍; അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍; അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

‘നിലവിൽ 23 വയസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂ, അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും’; മന്ത്രി എം.ലിജു

‘നിലവിൽ 23 വയസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂ, അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും’; മന്ത്രി എം.ലിജു