‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

കണ്ണൂര്‍ തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ഥിയായിട്ടെന്ന് പി കെ ശ്യാമള. പരാജയവും പാര്‍ട്ടി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും പി കെ ശ്യാമള പ്രതികരിച്ചു. ഭാര്യയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വിശദീകരണത്തിലാണ് പി കെ ശ്യാമളയുടെ മറുപടി.

വ്യാപകവിമര്‍ശനം ഉയരുന്നതിനിടെ, ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും സ്വന്തം ശൈലിയെയും ന്യായീകരിച്ചായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദന്റെ മറുപടി. പി കെ ശ്യാമള സ്ഥാനാര്‍ത്ഥിയായതിനെ എതിര്‍ക്കാതിരുന്നത് ആണധികാരം പ്രയോഗിക്കാതിരിക്കാന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ മാഷ് അങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നാണ് പി കെ ശ്യാമള പറഞ്ഞത്.

ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല. ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. അതിന്റെ ഭാഗമായിട്ടുള്ള തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് ഒന്നും പറയാനില്ല – പി കെ ശ്യാമള പറഞ്ഞു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ