തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി

കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോൺഗ്രസ് വേണ്ടെന്ന് വച്ചു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് ഉന്നാതാധികാര സമിതിയിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ തുറന്നടിച്ചത്. 

പാലായിലെ നവകേരള സദസിൽ ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തോൽവിയിലേക്ക് വഴി തെളിച്ചെന്നും വിമർശനമുയർത്തി. എന്നാൽ പാർട്ടി വൈസ് ചെയർമാൻ കൂടിയായ ചാഴിക്കാടന്‍റെ വിമർശനങ്ങൾ വയസ്ക്കരകുന്നിലെ പാർട്ടി ഓഫീസിന്റെ ചുവരുകൾക്ക് പുറത്തേക്ക് പോകണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. 

സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും മാത്രമായി വിമർശിക്കേണ്ടെന്ന് ഉന്നതാധികാര സമിതി യോഗത്തിലും ജോസ് കെ മാണി പറഞ്ഞതാണ്. സിപിഎം കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന ചാഴിക്കാടന്റെ ആവശ്യവും പാർട്ടി തള്ളി. ഇതെല്ലാം സിപിഎം നൽകിയ രാജ്യസഭ സീറ്റിനുള്ള ചെയർമാന്റെ ഉപകാരസ്മരണ എന്ന് വിലയിരുത്തുന്നവ‍ർ പാ‍ർട്ടിയിൽ തന്നെയുണ്ട്. ഇക്കൂട്ടർക്ക് നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പാണ്. അതൃപ്തിയിലുള്ള ചില ഉന്നതാധികാര സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പാർട്ടി വിടാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നു. പി ജെ ജോസഫ് വിഭാഗവുമായി ചില അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞുവെന്നാണ് വിവരങ്ങൾ.

Related Posts

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്
  • April 26, 2025

വീണയുടെ പേരിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല. ഒരാൾ പറയാത്ത കാര്യമാണ് ഇപ്പോൾ വാർത്തയായി വരുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും പാർട്ടി നിലപാട് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട…

Continue reading
വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്
  • April 26, 2025

വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍ ,എ കെ ബാലന്‍, എംഎം മണി , കെ ജെ തോമസ്, പി കരുണാകരന്‍ , ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ് ഇന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ