അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്.

സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ്് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇദ്ദേഹം കൃത്യമായി ഇടപെട്ടതുകൊണ്ടാണ് കൂടുതല്‍ പേര്‍ അക്രമത്തിന് ഇരയാകാഞ്ഞതെന്നാണ് വിവരം.

ഇതൊരു വിദ്വേഷ കുറ്റകൃത്യമായിട്ടാണ് പൊലീസ് പറയുന്നത്. അക്രമകള്‍ സഞ്ചരിച്ച കാറില്‍ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട രേഖകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. എഫ്ബിഎ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തി ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു
  • July 7, 2026

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു.…

Continue reading
അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ
  • July 6, 2026

ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര. വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി