സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് വിജയിക്കാനാകാതെ വന്നതോടെ സിറ്റിയുടെ കിരീടസാധ്യത ഇല്ലാതെയാവുകയായിരുന്നു. ഒരുമത്സരം ബാക്കിനില്‍ക്കെയാണ് ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന സിറ്റി-ബോണ്‍മൗത്ത് മത്സരത്തില്‍ സിറ്റിയുടെ പതനത്തോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. മാത്രമല്ല സിറ്റിക്കും ഒരു മത്സരം ബാക്കിയുണ്ടെങ്കിലും സിറ്റി വിജയിച്ചാലും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല.

കിരീട മോഹവുമായി ജയിക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ സിറ്റിക്ക് ബോണ്‍മൗത്തിനെതിരെ സമനില ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞത് തന്നെ കളി അവസാനിക്കാന്‍ നിമിങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈം ആയ 95-ാം മിനിറ്റിലായിരുന്നു. ഫ്രഞ്ച് താരം ജൂനിയര്‍ ക്രൂപ്പിയുടെ 39-ാം മിനിറ്റിലെ ഗോളില്‍ ബോണ്‍മൗത്താണ് ആദ്യം മുന്നിലെത്തിയത്. പിന്നീടാണ് ഏറെ നേരത്തിന് ശേഷം എര്‍ലിങ് ഹാളണ്ട് സമനില ഗോള്‍ നേടിയത്. ഇതോടെ കഴിഞ്ഞ മൂന്ന് സീസണുകളില്‍ റണ്ണേഴ്സ് അപ്പായി ഒതുങ്ങേണ്ടിവന്ന ആഴ്സണലിന് കിരീടം ഉറപ്പിക്കാനായി. 2023-ലും 2024-ലും മാഞ്ചെസ്റ്റര്‍ സിറ്റിയോടും കഴിഞ്ഞവര്‍ഷം ലിവര്‍പൂളിനോടും നേരിയ വ്യത്യാസത്തിലായിരുന്നു ഗണ്ണേഴ്‌സിന് കിരീടം നഷ്ടമായിരുന്നത്.

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ