‘അത് അദ്ദേഹമല്ലല്ലോ തീരുമാനിക്കുന്നത്’; ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വി മുരളീധരന്റെ പരാമര്‍ശത്തില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ബിജെപി നിയമസഭ കക്ഷി നേതാവ് വി മുരളീധരന് മറുപടിയുമായി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. വിദ്യാഭ്യാസ വകുപ്പ് ആര്‍ക്ക് കൊടുക്കണം എന്ന് വി മുരളീധരന്‍ അല്ല തീരുമാനിക്കേണ്ടത്.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ലീഗിന്റെ സംസ്‌ക്കാരം അല്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മന്ത്രിമാര്‍ ആരൊക്കെയാകണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ യൂത്ത് ലീഗില്‍ നിന്ന് മന്ത്രിയുണ്ടാകും. ജി.സുകുമാരന്‍ നായരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ല. മന്ത്രി സ്ഥാനം ആര്‍ക്ക് കൊടുക്കണമെന്നത് യുഡിഎഫ് ആണ് തീരുമാനിക്കുന്നത്. വി മുരളീധരനല്ലല്ലോ തീരുമാനിക്കുന്നത് – അദ്ദേഹം പറഞ്ഞു. വകുപ്പുകളെല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വേണ്ട രീതിയില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്