മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ ഡിജിപി എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവാകും. ഉത്തരവ് ഉടൻ പുറത്തിറങ്ങും. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. 2020 മെയിലാണ് ഫയര്‍ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യു മേധാവിയായി വിരമിക്കുന്നത്. സോളാര്‍ കേസ് അന്വേഷിച്ചത് ഹേമചന്ദ്രനായിരുന്നു.

അതേസമയം സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു. എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ശനിയാഴ്ച ചേരും. യോ​ഗം ചേരും മുൻ‌പ് തന്നെ എ ഹേമചന്ദ്രനെ ഉപദേഷ്ടാവായി ഉത്തരവിറക്കും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഇത്.

മന്ത്രിമാരിലെ സീനിയർ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ആഭ്യന്തരവും വിജിലൻസുമാണ് രമേശ് ചെന്നിത്തലയുടെ വകുപ്പുകൾ. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല. 86ൽ മുപ്പതാം വയസ്സിൽ കരുണാകരൻ സർക്കാരിൽ മന്ത്രിയായ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്