രാജ്യത്ത് ഇന്ധന വില വർധിക്കും; സൂചന നൽകി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് ഇന്ധന വിലയിൽ ക്രമേണയുള്ള വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ. അഞ്ചുദിവസത്തിനിടയിൽ നാലുരൂപയോളം വർധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. വിലയിൽ സ്ഥിരത കൈവരിക്കാൻ മറ്റ് ഇളവുകൾ പ്രഖ്യാപിക്കുന്നത് നിലവിൽ കേന്ദ്രത്തിൻ്റെ പരിഗണനയിൽ ഇല്ല. അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടർ വിലയും ഉടൻ വർധിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. കഴിഞ്ഞ പത്ത് ആഴ്ചകളായി പഴയ നിരക്കിൽ ഇന്ധനം വിറ്റിരുന്ന എണ്ണക്കമ്പനികൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടാക്സി, ബസ് സർവീസുകളെയും സാധാരണക്കാരായ വാഹന ഉടമകളെയും ഇത് നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില വർധനവ് തുടരാൻ സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമായേക്കാം.

Related Posts

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി
  • November 18, 2026

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി. 1983 ഏപ്രിലില്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പേ സോണിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്ന പരാതിയിലാണ് കേസ്. 2025 ഓഗസ്റ്റ് 24ന്…

Continue reading
മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും
  • November 17, 2026

തമിഴ്നാട്: മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ കണക്ക് പുറത്ത്. പൊലീസ് എഫ്ഐആറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 35 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ…

Continue reading

You Missed

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍