ഗവര്‍ണറുടെ നിര്‍ദേശം തള്ളി. ദേശീയ നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും. തമിഴ്‌നാട് മാതൃക വേണമെന്നാണ് വിഡി സതീശന്റെ നിലപാട്.
അനുവദിക്കാന്‍ ആകില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ലോക്ഭവന്‍ നിര്‍ദേശം തള്ളി സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.
സത്യപ്രതിക്കു മുമ്പ് തന്നെ മന്ത്രിമാരും വിശിഷ്ടാ വ്യക്തികളും വേദിയില്‍ വരും. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ വേദിയിലെത്തും. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്‍ നിര്‍ദേശം. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 4 മണി വരെ ഗതാഗത നിയന്ത്രണമുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേനയാണ്. എട്ട് മണി മുതല്‍ 9 മണി വരെയാണ് പ്രവേശനം. നേരിട്ട് എത്താനാവാത്തവര്‍ക്കായി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.






