തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

സമരത്തോടൊപ്പം ജീവിത പോരാട്ടവും ഒരുമിച്ചു കൊണ്ടുപോയ നേതാവിനുള്ള അംഗീകാരമാണ് ഒജെ ജനീഷിന്റെ മന്ത്രി സ്ഥനം. മാളയിലെ ചെറിയ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ജനീഷ് ഇനി തൃശ്ശൂര്‍ ജില്ലയിലെ ഏക മന്ത്രി കൂടിയാണ്. 

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു ഒ ജെ ജനീഷ് .ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തു പോയപ്പോള്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ കൂടി ജനീഷ് സംസ്ഥാന പ്രസിഡണ്ടായി.ആരോപണങ്ങള്‍ അവിടെയും നിന്നില്ല.യൂത്ത് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ വീടുകളെ ചൊല്ലി വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടു.സംസ്ഥാന പ്രസിഡണ്ടായ ഒ ജെ ജനീഷിനെതിരേയും ആരോപണങ്ങളുടെ കുന്തമുന മറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചു.അതൊന്നും പക്ഷേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ജിനീഷിന് തടസ്സമായിരുന്നില്ല .ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂരില്‍ നിലവിലെ എംഎല്‍എ വി ആര്‍ സുനില്‍കുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയം. പക്ഷേ മന്ത്രിസ്ഥാനം അപ്രതീക്ഷിതം.

കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പുത്തന്‍വേലിക്കര വി.സി.എസ്.എച്ച്.എസ്.എസ്-ലുമായാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും തുടര്‍ന്ന് തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് ബിബിഎ എല്‍.എല്‍.ബി ബിരുദവും കരസ്ഥമാക്കി. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട ജനീഷ് സെക്യൂരിറ്റി ജോലി വരെ ചെയ്താണ് കുടുംബം പുലര്‍ത്തിയത്. ഒപ്പം അമ്മ തൊഴിലുറപ്പ് ജോലി ചെയ്തു കിട്ടുന്ന വരുമാനവും ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണത്തെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായുള്ള ജനീഷിന്റെ കടന്നുവരവ് അപ്രതീക്ഷിതം. ജനരന്‍ജന്‍ പുഷ്പ ദമ്പതികളുടെ മൂത്ത മകനാണ്. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ജനീഷിന്റെ ഭാര്യ. ധനേഷ് ഏക സഹോദരനാണ്.

Related Posts

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം
  • October 1, 2026

കൊല്ലം: കൊല്ലത്ത് SFI പ്രതിഷേധത്തിനിടെ കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി SFI ജില്ലാ നേതൃത്വം. ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി എസ് വിഷ്ണു വ്യക്തമാക്കി. ആ വ്യക്തി സംഘടനയുടെ ഒരു ഘടകത്തിലും…

Continue reading
മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി
  • October 1, 2026

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.ഐ .എംപ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.ഐ .എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തമാണ്.…

Continue reading

You Missed

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം