മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു, കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ അലീനയുടെ ഭീഷണി സന്ദേശം ട്വന്റിഫോറിന്. കേസുമായി ബന്ധപ്പെട്ട് രഹസ്യ മൊഴി നൽകാൻ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്.ട്വന്റിഫോർ എക്സ്ക്ലൂസീവ്. പൊലീസിൽ പരാതിപ്പെട്ടാൽ അയാൾ വിടില്ലെന്നും പണിതരുമെന്നും അലീന ഫോൺ സന്ദേശത്തിൽ പറയുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് ഗുണ്ടയായ ആൺ സുഹൃത്തിന്റെ പേര് പറഞ്ഞെന്നാണ് പൊലീസിന്റെ സംശയം. അലീനയുടെ ആൺ സുഹൃത്ത് ഗുണ്ട നേതാവാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിക്കുന്ന യുവതികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ചു നൽകി ഡീൽ ഉറപ്പിക്കും. ദൃശ്യങ്ങൾ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്നും പൊലീസ് പറയുന്നു.

പ്രധാന ആസൂത്രണം നടത്തിയിരിക്കുന്നത് സിന്ധുവാണെന്നും, പിടിയിലായ അലീന, സിന്ധുവിന്റെ ഏജന്റാണെന്നും കണ്ടെത്തൽ.സിന്ധുവാണ് ദുബായിയിൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നടത്തുന്നത്. അതിനായി കേരളത്തിൽ നിന്നും തമിഴ്നാട്ടിൽനിന്നും മോഡലിംഗിന്റെയും ഫാഷൻ ഷോയുടെയും പേരിൽ കൊണ്ടുപോകുകയും ദുബായിയിൽ എത്തിച്ച് നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യും.57 ദിവസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ വിദേശത്തേയ്ക്ക് അയക്കുന്നത്. അതിന് ശേഷം തിരിച്ചെത്തിക്കും. നിലവിൽ പിടിയിലായിട്ടുള്ള മഞ്ജിമ, അലീന എന്നിവരാണ് യുവതികളെ ഇതിനായി കണ്ടെത്തുന്നത്.

Related Posts

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
  • October 3, 2026

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്. അതേസമയം, മേല്‍ശാന്തിമാരുടെ…

Continue reading
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
  • October 3, 2026

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന്‍ സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഐഎം നേതാവ് അജിന്‍ പറയുന്ന വിഡിയോ ആണ് സഞ്ജു പുറത്തുവിട്ടത്. കോര്‍പറേഷന് അനുകൂലമായി…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്