‘മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷം, 21 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം നടത്തും’; ആശാവർക്കേഴ്‌സ്

മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശാവർക്കേഴ്‌സ്. വിരമിക്കൽ ആനകല്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്യാഗനിർഭരമായ സമരത്തിന്റെ വിജയമാണ് വേതന വർദ്ധനവ്. ഉത്തരവാദിത്വബോധം കാണിച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്നും ആശ സമരസമിതി നേതാവ് ബിന്ദു
വ്യക്തമാക്കി. 266 ദിവസം സമരം ചെയ്തു. അന്ന് ഭരിച്ച ഒരാൾ പോലും നമ്മളെ കാണാന്‍ വന്നിട്ടില്ല. എന്നാൽ അന്ന് പ്രതിപക്ഷ നേതാവായിരുന്നു സമരം പന്തലിൽ എത്തി ഉറപ്പു നൽകിയത്.

21000 എന്നതാണ് ഡിമാന്റ് അത് നേടിയെടുക്കാൻ ശ്രമിക്കും.ഒന്നരവര്‍ഷക്കാലമായി നടത്തിക്കൊണ്ടിരുന്ന സമരത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു. എന്നിരുന്നാലും തങ്ങളുടെ ആവശ്യമായ 21,000 രൂപയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 21 ന് വിജയാഘോഷം നടത്തും. സമരത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും 21ന് എത്തും. 21 ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് പരിപടി നടക്കുക.

‘മന്ത്രിസഭാ യോഗത്തിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു തീരുമാനം എടുത്തതില്‍ സന്തോഷമുണ്ട്. 9000 എന്ന തുകയില്‍ നിന്നു 12000 എന്ന മാറ്റത്തെ ചെറുതായി കാണാനാവില്ല. ഇനിയും മാറ്റം വേണം. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതുണ്ടാകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. 21,000 എന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്’ എസ് മിനി പറഞ്ഞു.

Related Posts

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം
  • October 1, 2026

കൊല്ലം: കൊല്ലത്ത് SFI പ്രതിഷേധത്തിനിടെ കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി SFI ജില്ലാ നേതൃത്വം. ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി എസ് വിഷ്ണു വ്യക്തമാക്കി. ആ വ്യക്തി സംഘടനയുടെ ഒരു ഘടകത്തിലും…

Continue reading
മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി
  • October 1, 2026

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.ഐ .എംപ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.ഐ .എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തമാണ്.…

Continue reading

You Missed

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം