‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ

നയനാർ എല്ലാ കാലത്തും ഒരു വികാരമാണെന്ന് കെ കെ ശൈലജ. പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല മൂന്നുതവണ മുഖ്യമന്ത്രിയായി. നായനാരുടെ കൂടെയുള്ള ഒരു നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നു. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല. നായനാർക്ക് ഭരണപാടവത്തിന്റെ കൂടെ നർമ്മരസം കൂടി ഉണ്ടായിരുന്നു. നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല.

ഓരോരുത്തർക്കും ഓരോ ശൈലിയാണ്. സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. ഇ കെ നായനാർ വിടപറഞ്ഞിട്ട് 22 വർഷങ്ങൾക്കിപ്പുറവും മരിക്കാത്ത ഓർമയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും പ്രസക്തമാണ്. മെയ് 19നാണ് നായനാർ ദിനം. കേരളത്തിനെ ഇന്ന് കാണുന്ന പോലെ പകപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ സർക്കാരുകളിൽ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം.

കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിത ജനഹൃദ്യങ്ങളിൽ ഇടമുള്ള കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലം കേരളത്തിന്‌ മറക്കാനാകാത്തതാണ്. രാജ്യത്ത് ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിയത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാരായിരുന്നു. മികച്ച പ്രസംഗികനും എഴുത്തുകാരനുമായ അദ്ദേഹം സി പി ഐ എം രൂപീകരണ കാലം മുതൽ കേന്ദ്രകമ്മിറ്റി അംഗം ആയിരുന്നു.

നിരവധി വർഷക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് സഖാവ് നായനാരുടെ രാഷ്ട്രീയ പ്രവർത്തനം. ബാലസംഘത്തിലൂടെയായിരുന്നു അദ്ദേഹം കടന്ന് വന്നത്. കല്യാശേരി ഹയർ എലമെന്ററി സ്കൂളിൽ ദളിത് വിദ്യാർത്ഥി പ്രവേശനത്തിനായി സമരരംഗത്തിറങ്ങി. 1940 ലെ തൊഴിലാളി പണിമുടക്കിലൂടെ ആദ്യമായി ജയിലിൽ പോയി. പിന്നീട് മോറാഴ സമരം, കയ്യൂർ സമരം എന്നിങ്ങനെ കേരള ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഏടുകളായ സമരങ്ങളുടെ മുഖ്യപങ്കാളിയായി.

Related Posts

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ
  • September 9, 2026

പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെ. ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും അദ്ദേഹം…

Continue reading
ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി
  • September 9, 2026

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി, രമ്യ ഹരിദാസ് എംഎൽഎ KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി. എം എം ഹസനെ കാണാൻ രമ്യ ഹരിദാസ് കെപിസിസിയിൽ എത്തി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന സമിതിയുടെ ചെയർമാനാണ് എം എം ഹസൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് രമ്യ ഹരിദാസ് പ്രതികരിച്ചില്ല.…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ