‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകള്‍ പങ്കുവച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന്‍ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു – എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

ലോക്ഭവനില്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് ഗവര്‍ണര്‍ ചായ സത്കാരം ഒരുക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളില്‍ എത്തി ചുമതലയേറ്റു. ആദ്യ മന്ത്രിസഭായോഗം പുരോഗമിക്കുകയാണ്. ജനപ്രിയ തീരുമാനങ്ങള്‍ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Posts

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ
  • August 17, 2026

ഡൽഹി: എഐസിസിയിലെ വന്ദേമാതര വിവാദത്തിൽ കടുത്ത നിലപാട് എടുക്കാതെ സിപിഐഎം ദേശീയ നേതൃത്വം. വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്…

Continue reading
ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.
  • August 17, 2026

കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും മാറ്റാർക്കുമില്ലാത്ത പ്രത്യേകത എന്തുകൊണ്ടാണ് ഇവർക്കെന്നും ഹൈക്കോടതിയുടെ വിമർശനം. അഴിമതി നിയമന നിരോധന…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി