ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ
സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശേരിയിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. എസ്റ്റേറ്റ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തില്‍ വച്ച് ഡ്യൂട്ടിക്കിടെയാണ് നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് കടിയേറ്റത്. കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍…

















