‘എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് വെള്ളാപ്പള്ളി നടേശന് മാനസിക രോഗമുള്ളതുകൊണ്ട്’; അധിക്ഷേപിച്ച് കെ എം ഷാജി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് മാനസിക രോഗം ഉള്ളതിനാലാകുമെന്ന് കെ എം ഷാജി പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളുടേയും അവസാനമായിരുന്നു ഇക്കഴിഞ്ഞ നാലാം തിയതിയെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിനും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എന്തെല്ലാം തെറ്റായ പ്രചരണങ്ങള്‍ നടന്നെന്നും എന്നിട്ടും ജനങ്ങള്‍ തങ്ങളെ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുകയാണല്ലോ ചെയ്തതെന്നും കെ എം ഷാജി ചോദിച്ചു. ദുര്‍ബലരായ മനുഷ്യര്‍ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന അഴിമതി, വിശപ്പ് ഇതൊന്നുമല്ലല്ലോ വെള്ളാപ്പള്ളി നടേശന്റെ പ്രശ്‌നമെന്നും ഷാജി ചോദിച്ചു. സമൂഹത്തിന് വേണ്ടി അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്ന് ഷാജി ചോദിച്ചു. ഇത്രയൊക്കെ പറഞ്ഞതിന് ജനങ്ങള്‍ മറുപടി കൊടുത്തിട്ടും അധിക്ഷേപം തുടരുന്നുവെങ്കില്‍ ആ രോഗത്തിന് ചികിത്സ എന്തുവേണമെന്നും ജനങ്ങള്‍ തീരുമാനിച്ചുകൊള്ളട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ നല്‍കിയ 102 സീറ്റുകള്‍ യുഡിഎഫിനുള്ള വലിയ ഉത്തരവാദിത്തമെന്നും കെ എം ഷാജി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുമ്പ് സ്വീകരിച്ച കടുത്ത നിലപാട് വെള്ളാപ്പള്ളി നടേശന്‍ മയപ്പെടുത്തിയെന്ന തോന്നലുണ്ടായെങ്കിലും ഇന്നലെയും ഷാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. താന്‍ ജനകീയ കോടതിയിലും നീതിന്യായ കോടതിയിലും ജയിച്ചുവന്നവനാണെന്നും ഇനിയും തനിക്കെതിരെ തീവ്രവാദി എന്ന ആരോപണം ആവര്‍ത്തിക്കുന്നത് വെള്ളാപ്പള്ളിക്ക് മാനസിക പ്രശ്‌നമുള്ളതിനാലെന്നുമാണ് ഷാജി വിശദീകരിച്ചിരിക്കുന്നത്. തന്റെ മതേതരത്വം താന്‍ തെളിയിച്ചതാണെന്നും ഷാജി അവകാശപ്പെട്ടു.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി
  • June 20, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ്…

Continue reading
‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി
  • June 20, 2026

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി