ശ്യാം ബെനഗല്‍: ഇന്ത്യയുടെ സങ്കീര്‍ണ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ചലച്ചിത്ര ഭാഷ കണ്ടെത്തിയ പ്രതിഭ
ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവും ദീപശിഖാ വാഹകനുമായ സംവിധായകന് ശ്യാം ബെനഗലിന്റെ വിടവാങ്ങല്‍ ചലച്ചിത്ര രംഗത്ത് വലിയ ശൂന്യതയാണ് അവശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ശ്രദ്ധേയമായ സിനിമകളാണ് ബെനഗല്‍ ഒരുക്കിയത്…








