എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

ഫ്രഞ്ച് ടീമിലെ കുന്തമുനയും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയുടെ പരിക്കേറ്റ കാലിന് നടത്തേണ്ട സ്ാകാനിങ് പ്രശ്‌നങ്ങളില്ലാത്ത കാലിന് നടത്തിയതായി പരാതി. ഈ വര്‍ഷം കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫ്രഞ്ച് ടീമില്‍ ഇടം നേടിയ താരത്തിന്റെ പ്രകടനത്തില്‍ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെറ്റായ പരിക്ക് നിര്‍ണയത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആശങ്കയിലും ദേഷ്യത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്. കാല്‍മുട്ടിന് പരിക്കേറ്റ എംബാപെക്ക് മെഡിക്കല്‍ സംഘം സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഗുരുതരമായ പിഴവാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന വിലയിരുത്തലാണ് ഫുട്‌ബോള്‍ ലോകത്തുള്ളത്.

പരിക്കില്ലാത്ത കാല്‍ സ്‌കാനിങ് നടത്തിയതോടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ മത്സരത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കുകയായിരുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ എംബാപെ തന്റെ മെഡിക്കല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. അതിലേക്ക് നയിച്ച നിര്‍ണായക കാരണവും ഈ തെറ്റായ രോഗനിര്‍ണയമാണെന്ന് പറയുന്നു. 2023 അവസാനത്തോടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് ടീം പുനഃസംഘടിപ്പിച്ചതിന് ശേഷം ഡോ. നിക്കോ മിഹിക്കിനെ വകുപ്പ് മേധാവിയായി നിയമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍, ജൂഡ് ബെല്ലിംഗ്ഹാമിനും അല്‍വാരോ കാരെറാസിനും പരിക്കേറ്റിരുന്നു.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading
ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ