കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്ത് മരിച്ചു. ബീഹാര്‍ സ്വദേശി ശത്രുഖ്‌നന്‍ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കന്‍സ് സ്ഥാപനത്തിലുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.

സീജി ലൂബ്രിക്കന്‍സ് കമ്പനിയുടെ ഓയില്‍ സ്റ്റോറേജിന് സമീപം തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങിയോടി. ബിഹാര്‍ സ്വദേശിയായ ശത്രുഖ്‌നന്‍ മുഖ്യ തിരിച്ച് വാല്‍വടക്കാന്‍ കയറിയ സമയത്ത് അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

ശത്രുഘ്‌നന്‍ കുടുംബമായി വ്യവസായ പാര്‍ക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയില്‍ സുരക്ഷാ കാര്യങ്ങളില്‍ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് നിഗമനം. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Related Posts

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
  • June 26, 2026

തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ കേസ് എടുത്ത് പൊലീസ്. സിപിഐഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേരെ പ്രതി ചേർത്താണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഐഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച്…

Continue reading
‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത
  • June 26, 2026

ഇടുക്കി അണക്കര ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചൂരല്‍ കൊണ്ട് അടിച്ചെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് സ്‌കൂള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത

‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം