ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.

2017ലെ കൊടിമര പുനഃപ്രതിഷ്ഠയിലാണ് യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്. സംഭാവനയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ ആയിരുന്നു അവ്യക്തത. 412ഗ്രാം സ്വര്‍ണമാണ് കൊടിമരം സ്വര്‍ണം പൂശാന്‍ സംഭവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണതിതന് ഉപയോഗിച്ചു. സംഭാവന നല്‍കിയ 23 പേരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് എടുക്കാന്‍ തെളിവുകളില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

ഹൈക്കോടതി നടപടിയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുനഃപ്രതിഷ്ഠ ഹൈക്കോടതി അനുമതിയോടെയെന്നും യുഡിഎഫ് കാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ വേണ്ടി നടത്തിയ ശ്രമമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗംഅജയ് തറയില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‌ഐടി വീണ്ടും സമയം തേടി. ജംഷഡ്പൂര്‍ ലാബിലെ പരിശോധന ഫലം ലഭിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്നാണ് എസ്‌ഐടി നിലപാട്.

Related Posts

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading
യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി
  • August 11, 2026

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ കേസിൽ പൊലീസുകാരനെതിരെ നടപടി. കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനി ശംഭു ആർ. കൃഷ്ണനെതിരെയാണ് നടപടി. ഇയാളെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. ഏഴ് ലക്ഷം രൂപയാണ് ഇയാൾ സഹപ്രവർത്തകരിൽ നിന്നും തട്ടിയെടുത്തത്. ക്യാമ്പിലെ…

Continue reading

You Missed

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം