‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള്‍ ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്. മൊയ്തീന്‍കുട്ടി ഫൈസി ‘പ്രസാധകന്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സഖ്യ സാധ്യത എന്നാല്‍ സീറ്റ് വാങ്ങണം എന്നല്ലെന്നും ഒരുമിച്ച് വേദി പങ്കിടുക, പരസ്യമായി മുന്നണിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന രീതി ഉള്‍പ്പെടെയാകാമെന്നും അദ്ദേഹം പറയുന്നു. ഇത്തരം സാധ്യതകള്‍ ഉണ്ടെങ്കില്‍ സഖ്യമാകൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതായും പറഞ്ഞു.

അതേസമയം, നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസിഡിപിഐ. മഞ്ചേശ്വരത്ത് തീരുമാനം എടുത്തിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ് ട്വന്റിഫോറിനോട് പറഞ്ഞു.

മങ്കട, വേങ്ങര മണ്ഡലങ്ങളില്‍ നിന്നുളള SDPIയുടെ പിന്മാറ്റത്തോടെ തുടങ്ങിയ ചര്‍ച്ച രാഷ്ട്രീയ വാക്പോരിലേക്ക് വഴിയൊരുക്കിയിരുന്നു. ആരോപണം മുഖ്യമന്ത്രി തളളിക്കളയുകയും ചെയ്തു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യം ആവര്‍ത്തിച്ചതോടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനാകുന്ന കാഴ്ചയും കണ്ടു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സിപിഐഎം ദേശിയ നേതൃത്വവും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

എസ്ഡിപിഐ പിന്തുണ പൂര്‍ണ്ണമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിയിരുന്നില്ല. എല്ലാ മതത്തിലും പെട്ട യഥാര്‍ഥ വിശ്വാസികളുമായി എല്‍ഡിഎഫിന് സഖ്യമുണ്ട്, ഐക്യമുണ്ടെന്നും എന്നാല്‍, അത് എല്ലാ വര്‍ഗീയതയ്ക്കും എതിരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Posts

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി
  • May 16, 2026

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണ് എന്ന സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനംവകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ്…

Continue reading
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
  • May 16, 2026

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും