മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസമായി മത്സരത്തില്‍ നിന്ന് പിന്മാറാന്‍ എസ്ഡിപിഐ. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ അഷ്‌റഫിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത് പ്രകടിപ്പിച്ചുകൊണ്ട് അഷ്‌റഫ് എസ്ഡിപിഐ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും രാജിഭീഷണി മുഴക്കുകയും ചെയ്തു.

എന്‍ഡിഎ കാലങ്ങളായി രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന, ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി കരുതുന്നയിടമാണ് മഞ്ചേശ്വരം. മുസ്ലീം ലീഗിന്റെ എകെഎം അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സമാനമായ പേരുള്ള കെ എം അഷ്‌റഫ് കൂടി മത്സരരംഗത്തേക്ക് എത്തുമ്പോള്‍ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നും ഇത് ബിജെപിയെ സഹായിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ യുഡിഎഫിന്റെ വിലയിരുത്തല്‍. മറ്റ് പല സംഘടനകളും വഴി എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനായി യുഡിഎഫ് ശ്രമങ്ങള്‍ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ എന്‍ഡിഎയ്ക്ക് ഗുണമാകുമെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥാനാര്‍ഥിത്വം വേണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ഏതായാലും എസ്ഡിപിഐയുടെ നിലപാട് യുഡിഎഫിന് വലിയ ആശ്വാസം നല്‍കുന്നതാണ്.

അതേസമയം പത്രിക പിന്‍വലിക്കാന്‍ പാര്‍ട്ടി പറഞ്ഞതില്‍ കെഎം അഷ്‌റഫിന് കടുത്ത അതൃപ്തിയാണുള്ളത്. താന്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നെല്ലാം ഒഴിയുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോഗം തുടങ്ങി കുറച്ചുനേരത്തിനുള്ളില്‍ തന്നെ അദ്ദേഹം ഇറങ്ങിപ്പോയിരുന്നു. പത്രിക പിന്‍വലിക്കാന്‍ അദ്ദേഹം കളക്ട്രേറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്