‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ശബരിമല വിഷയത്തിലാണ് സമരം ചെയ്തത്. ലൈഫ് മിഷനെ കുറിച്ച് യമണ്ടൻ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്. 4,43000 വീടുകൾ പണി തന്ന രേഖകൾ കൊണ്ട് ഞങ്ങൾ തെളിയിച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു.

സിപിഐഎം എസ്ഡിപിഐയുടെ പിന്തുണയെക്കുറിച്ച് മിണ്ടുന്നില്ല. വെൽഫെയർ പാർട്ടിയുടെ പിന്തുണയെ കുറിച്ച് ചോദിച്ചപ്പോൾ മതേതര ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ. എസ്ഡിപിഐ മതേതരവാദികൾ ആണെന്ന് മുഖ്യമന്ത്രി പറയുമോ. എസ്ഡിപിഐ പിന്തുണ ഉണ്ടോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഒരു വശത്ത് എസ്ഡിപിഐയെയും മറുവശത്ത് ആർഎസ്എസിനെയും ഡീൽ ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ കാപട്യം ഉള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയനാണ്.

മുഖ്യമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മിൽ യാതൊരു ബന്ധമില്ല. 2011 ൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് ചവിട്ടി പുറത്താക്കണം എന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇന്ന് പ്രശ്നമുണ്ടായപ്പോൾ അത് കുടുംബ പ്രശ്നമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. അന്ന് ഇവരെ കടലിൽ ഇട്ടാൽ കടൽ നാറും എന്നാണ് പറഞ്ഞത്, അങ്ങനെയാണെങ്കിൽ ഇപ്പോൾ നാറുന്നില്ലേ എന്നും സതീശൻ ചോദിച്ചു.

എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ല എന്ന് യുഡിഎഫ് കൂടിയാലോചിച്ച് തീരുമാനമെടുത്തതാണ്. ആ നിലപാട് നിൽക്കുകയാണ്, അതിൽ മാറ്റമില്ല. മുഖ്യമന്ത്രിയുടെ അടുത്ത് ചോദ്യം ചോദിക്കാൻ പോലും നിങ്ങൾക്ക് അവസരം ഇല്ലല്ലോ.ഏത് വിഷയത്തെക്കുറിച്ചും മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ. വികസനം, സ്വർണ്ണകൊള്ള, വർഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാട് എന്നിവയെ കുറിച്ച് എല്ലാം സംവാദം നടത്താം.മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഒരു നിലപാട് മാത്രമേയുള്ളൂ എന്ന് മറുപടി. നിലപാട് മാറുമ്പോൾ അറിയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തനിധിയിൽ നിന്ന് പണം മോഷ്ടിച്ചെന്ന എം സ്വരാജിന്റെ ആരോപണം, ഒരു ആപ്പ് വെച്ചാണ് പണം സ്വരൂപിച്ചത്. ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല. ആർക്കും എന്ത് വേണമെങ്കിലും പറയാമല്ലോ. ആ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെൻറ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ നൽകാം. രക്തസാക്ഷികളുടെ പേരിൽ പണം പിരിച്ചിട്ട് അത് അടിച്ചുമാറ്റിയ പാർട്ടിയാണ് സിപിഐഎം. ഇതിൻറെ പൂർണ ഉത്തരവാദിത്വം എനിക്കും കെപിസിസി പ്രസിഡണ്ടിനുമെന്നും വി ഡി സതീശൻ പറഞ്ഞു.

പറവൂരീൽ ഡിവൈഎഫ്ഐയുടെ കുടിൽക്കെട്ടി സമരം, വേറെ പണിയൊന്നുമില്ലേ അവർക്ക്. എൻറെ മുട്ടുകാല് തല്ലിയൊടിക്കും എന്നാണ് ആദ്യം പറഞ്ഞത്. ഇവർ ആരാച്ചാരാണോ. മുഖ്യമന്ത്രിയോട് ചോദിക്കുന്നതിനേക്കാൾ ചോദ്യം എന്നോട് ചോദിച്ചല്ലോ. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ. കേരളത്തിൽ യുഡിഎഫ് തരംഗമാണ്. പത്തോ പന്ത്രണ്ടോ സീറ്റിൽ ബിജെപിയും മത്സരത്തിലുണ്ട്. നേമത്ത് അവസാനഘട്ടത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ് മത്സരം. FCRA ന്യുനപക്ഷങ്ങൾക്കു മേലെയുള്ള കടന്നു കയറ്റം. അപകടകരമായ ക്ലോസുകൾ അതിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി, അനാവശ്യ പ്രതിഷേധത്തിന് വഴി വെച്ചെന്ന് വിമർശനം
  • September 28, 2026

തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്ന് ഒരു വിഭാഗം നേതാക്കളുടെ…

Continue reading

You Missed

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം