ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീവിരുദ്ധം: എം വി ഗോവിന്ദന്‍

കോണ്‍ഗ്രസിന്റെ ബിജെപി ഡീല്‍ ആരോപണത്തിലേക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ച മാറ്റാന്‍ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ് മുന്‍കൂട്ടി ആരോപണം ഉന്നയിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇത് കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായ കള്ളപ്രചാരണം മാത്രമാണ്. കേരളത്തില്‍ നടന്നിട്ടുള്ള വികസനങ്ങള്‍ ചര്‍ച്ചയാകാതിരിക്കുക കൂടിയാണ് അവരുടെ ലക്ഷ്യം. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ചര്‍ച്ച ഈ രീതിയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി എന്ന് അദ്ദേഹം ചോദിച്ചു. അത് സ്ത്രീവിരുദ്ധമാണ്. ഏതെങ്കിലും സ്ഥാനമോ സ്ഥാനമില്ലായ്മയോ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.സുധാകരന്‍ ഇപ്പോള്‍ ഉന്നിയിക്കുന്ന വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായിക്കഴിഞ്ഞു. തങ്ങളാരും ഇപ്പോള്‍ അദ്ദേഹം പറയുന്നത് മൈന്‍ഡ് ചെയ്യാറില്ല. സ്ത്രീകള്‍ക്കെതിരെ യുഡിഎഫ് ഉന്നയിക്കുന്ന പരാമര്‍ശങ്ങള്‍ ഗൗരവതരമാണ്. പലരുടേയും മനസിലെ വിഷമാണ് യു പ്രതിഭയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. സംഭവം വിവാദമായപ്പോള്‍ ലീഗ് ഗത്യന്തരമില്ലാതെയാണ് നടപടിയെടുത്തത്. ഈ തിരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞ് മത്സരിക്കാനാണ് എല്‍ഡിഎഫ് നോക്കുന്നത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വലിയ അടി നടക്കുകയാണ്. അവര്‍ കൂടുതല്‍ ചര്‍ച്ചയും തര്‍ക്കങ്ങളും നടത്തേണ്ടി വരില്ലെന്നും ഇത്തവണയും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്